Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Longer

ഫ്ള​​​വ​​​ർ​​​വെ​​​യ്സ്: ഇ​​​നി മ​​​റ​​​യാ​​​ത്ത​​​ത് മ​​​റ​​​യും!

ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി മു​​​റി​​​യി​​​ലേ​​​ക്കു ക​​​യ​​​റി വ​​​ന്നു. “ശേ​​​ഖ​​​ർ​​​ജി ര​​​ണ്ടു പേ​​​ർ കാ​​​ണാ​​​ൻവ​​​ന്നു നി​​​ൽ​​​ക്കു​​​ന്നു”. എ​​​ഞ്ചു​​​വ​​​ടി താ​​​ഴെ വ​​​ച്ചി​​​ട്ട് ശേ​​​ഖ​​​ർ​​​ജി മു​​​ഖ​​​മു​​​യ​​​ർ​​​ത്തി. “ആ​​​രാ​​​ണ്, എ​​​ന്തി​​​നാ​​​ണ് വ​​​ന്ന​​​തെ​​​ന്നു ചോ​​​ദി​​​ച്ചി​​​ല്ലേ ?”.

“ഏ​​​തോ ക​​​മ്മീ​​​ഷ​​​നി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ. അ​​​വ​​​ർ​​​ക്കു ന​​​മ്മു​​​ടെ പാ​​​ർ​​​ട്ടീ​​​ടെ സീ​​​ൽ ഒ​​​ന്നു വേ​​​ണ​​​മെ​​​ന്ന്.’’

“സീ​​​ലോ? അ​​​തി​​​പ്പോ​​​ൾ ത​​​രാ​​​ൻ പ​​​റ്റി​​​യ അ​​​വ​​​സ്ഥ​​​യി​​​ൽ അ​​​ല്ലെ​​​ന്നു പ​​​റ. ന​​​മ്മു​​​ടെ സീ​​​ൽ ഫ്ള​​​വ​​​ർ​​​വെ​​​യ്സി​​​നു പ​​​ക​​​രം മ​​​റ വ​​​ച്ചി​​​രി​​​ക്കു​​​വാ. അ​​​ത് അ​​​വി​​​ടെ​​​നി​​​ന്നു മാ​​​റ്റി​​​യാ​​​ൽ കു​​​ഴ​​​പ്പ​​​മാ​​​കും.’’

“സാ​​​റേ, ബം​​​ഗ​​​ളൂ​​​രു​​വി​​​ലെ ബം​​​ഗ്ലാ​​​വ് മ​​​റ​​​ച്ചു​​​വ​​​ച്ചെ​​​ന്ന് ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ നാ​​​ട്ടു​​​കാ​​​ർ അ​​​ട​​​ക്കം പ​​​റ​​​യു​​​ന്നു​​​ണ്ട്.”

“ഇ​​​തു ബം​​​ഗ്ലാ​​​വ് മ​​​റ​​​യ്ക്കാ​​​ൻ അ​​​ല്ലെ​​​ടോ. കാ​​​ഴ്ച​​​ബം​​​ഗ്ലാ​​​വ് മ​​​റ​​​യ്ക്കാ​​​നാ. പി​​​ള്ളേ​​​രു പേ​​​ടി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന​​​ല്ലേ ചി​​​ല ‘കു​​​ട്ടി’​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. അ​​​റി​​​യാ​​​മ​​​ല്ലോ, കു​​​ട്ടി​​​ക​​​ൾ പേ​​​ടി​​​ച്ച് മേ​​​ശ​​​പ്പു​​​റ​​​ത്തു ക​​​യ​​​റി​​​യാ​​​ൽ പി​​​ന്നെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ വ​​​ലി​​​യ പാ​​​ടാ. സീ​​​ൽ ത​​​രാ​​​നി​​​ല്ല, ഡീ​​​ൽ മ​​​തി​​​യോ​​​യെ​​​ന്ന് അ​​​വ​​​രോ​​​ടു ചോ​​​ദി​​​ക്ക്. അ​​​താ​​​ണെ​​​ങ്കി​​​ൽ എ​​​ത്ര വേ​​​ണ​​​മെ​​​ങ്കി​​​ലും അ​​​റേ​​​ഞ്ച് ചെ​​​യ്യാം.’’

സെ​​​ക്ര​​​ട്ട​​​റി പു​​​റ​​​ത്തേ​​​ക്കു ന​​​ട​​​ന്നു. അ​​​ല്പം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ വീ​​​ണ്ടും തി​​​രി​​​ച്ചെ​​​ത്തി. “ഡീ​​​ൽ അ​​​വ​​​ർ​​​ക്കും ആ​​​വ​​​ശ്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സ്റ്റോ​​​ക്ക് ഉ​​​ണ്ടെ​​​ന്നാ പ​​​റ​​​ഞ്ഞ​​​ത്. സീ​​​ൽ വ​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ മൊ​​​ത്തം സീ​​​ൻ ആ​​​കു​​​മ​​​ത്രേ.”

“എ​​​ന്നാ​​​ൽ, ഒ​​​രു ര​​​ണ്ടു ദി​​​വ​​​സം ക്ഷ​​​മി​​​ക്കാ​​​ൻ പ​​​റ. എ​​​ല്ലാ ആ​​​പ്പീ​​​സി​​​ലും ഫ്ള​​​വ​​​ർ​​​വെ​​​യ്സ് വാ​​​ങ്ങി വ​​​യ്ക്കാ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ ​​​പ്ല​​​സ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നോ നാ​​​ലോ എ​​​ണ്ണം വാ​​​ങ്ങ​​​ണം. എ​​​പ്പോ​​​ഴാ​​​ണ് പൂ​​​ക്കാ​​​ലം കാ​​​റും പി​​​ടി​​​ച്ചു​​​വ​​​രു​​​ന്ന​​​തെ​​​ന്നു പ​​​റ​​​യാ​​​ൻ പ​​​റ്റി​​​ല്ല​​​ല്ലോ. എ​​​ന്താ​​​യാ​​​ലും സീ​​​ൽ ചോ​​​ദി​​​ച്ചു​​​വ​​​ന്ന​​​വ​​​ർ​​​ക്കും ഒ​​​രു അ​​​ഞ്ഞൂ​​​റു രൂ​​​പ കൊ​​​ടു​​​ത്തേ​​​ക്ക്. പെ​​​ട്രോ​​​ൾ അ​​​ടി​​​ക്ക​​​ട്ടെ.”

അ​​​തേ​​​സ​​​മ​​​യം ഒ​​​രു എ ​​​പ്ല​​​സ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ:

“ഫ്ഭാ, ​​​ചെ​​​റ്റേ, പ​​​ര​​​നാ​​​റി, കു​​​ലം​​​കു​​​ത്തി, നി​​​കൃ​​​ഷ്ട​​​ജീ​​​വി...’’

“ഇ​​​താ​​​രാ​​​ടോ അ​​​തി​​​രാ​​​വി​​​ലെ പെ​​​രു​​​വ​​​ഴി​​​യി​​​ൽ​​​നി​​​ന്ന് അ​​​സ​​​ഭ്യം പ​​​റ​​​യു​​​ന്ന​​​ത്..?”

“അ​​​സ​​​ഭ്യ​​​മ​​​ല്ല ചേ​​​ട്ടാ. ഇ​​​തു ന​​​മ്മു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള നേ​​​താ​​​വി​​​ന്‍റെ പ​​​ര​​​സ്യ​​​പ്ര​​​ച​​​ര​​​ണ​​​മാ.”

“ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ ര​​​ഹ​​​സ്യ​​​മാ​​​യി പോ​​​ലും പ​​​റ​​​യാ​​​മോ​​​യെ​​​ന്നു പു​​​ള്ളി​​​യോ​​​ട് ആ​​​ർ​​​ക്കെ​​​ങ്കി​​​ലും ചോ​​​ദി​​​ച്ചു​​​കൂ​​​ടേ?”

“ആ ​​​അ​​​ങ്ങ​​​നെ ചോ​​​ദി​​​ച്ച ഒ​​രു ദാ​​സ​​നി​​പ്പോ​​ൾ വീ​​​ട്ടി​​​ൽ പോ​​​യി​​​രു​​​ന്നു മ​​​ര്യാ​​​ദ എ​​​ന്ന വാ​​​ക്ക് എ​​​ന്പോ​​​സി​​​ഷ​​​ൻ എ​​​ഴു​​​തി പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​വാ.”

“ഓ​​​ഹോ, അ​​പ്പോ​​ൾ ചോ​​​ദ്യ​​​ത്തി​​​നേ മ​​​ര്യാ​​​ദ വേ​​​ണ്ടൂ, ഉ​​​ത്ത​​​ര​​​ത്തി​​​ന് അ​​​തു തീ​​​രെ വേ​​​ണ്ടാ​​ല്ലേ. ഈ ​​​കാ​​​ര​​​ണ​​​ഭൂ​​​ത​​ന്മാ​​രെ മ​​​ര്യാ​​​ദ പ​​​ഠി​​​പ്പി​​​ക്കാ​​​ൻ ഇ​​​വി​​​ടെ ഒ​​​രു ഭൂ​​​ത​​​വു​​​മി​​​ല്ലേ ?”
മ​​​റ്റാ​​​രു​​​ണ്ട്, മൈ​​​ക്ക് അ​​​ല്ലാ​​​തെ!

ഇ​​​തി​​​നി​​​ടെ, മ​​​റ്റൊ​​​രു വേ​​ദി​​യി​​ൽ:

“മ​​​ണ്ഡ​​​ലം ക​​​ണ്‍വീ​​​ന​​​ർ എ​​​ന്തി​​​യേ പ്ര​​​സം​​​ഗ​​​ത്തി​​​നു സ​​​മ​​​യ​​​മാ​​​യ​​​ല്ലോ.”

“പു​​​ള്ളി ഏ​​​തോ പു​​​സ്ത​​​ക​​​മൊ​​​ക്കെ വാ​​​യി​​​ച്ചു പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​വാ.”

“എ​​​ടോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യും പ​​​ത്ര​​​വു​​​മൊ​​​ക്കെ വാ​​​യി​​​ച്ചി​​​ട്ട​​​ല്ലേ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ വ​​​രേ​​​ണ്ട​​​ത്”

“എ​​​തി​​​ർ​​​സ്ഥാ​​​നാ​​​ർ​​​ഥി വ​​​നി​​​ത അ​​​ല്ലേ. അ​​​തി​​​ന് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പാ. ഈ ​​​ഒ​​​റ്റ പ്ര​​​സം​​​ഗം​​​കൊ​​​ണ്ട് സ​​​ക​​​ല​​​വോ​​​ട്ടും ഇ​​​പ്പു​​​റ​​​ത്തേ​​​ക്കു മ​​​റി​​​യു​​​മെ​​​ന്നാ നേ​​​താ​​​വ് പ​​​റ​​​യു​​​ന്ന​​​ത്.”

“ഓ​​​ഹോ, ആ​​​ളു കൊ​​​ള്ളാ​​​മ​​​ല്ലോ. പ​​​ര​​​ന്ന വാ​​​യ​​​ന​​​യും അ​​​റി​​​വു​​​മു​​​ള്ള​​​വ​​​ർ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ​​​ത്ത​​​ന്നെ കു​​​റ​​​ഞ്ഞു​​​വ​​​രു​​​ന്ന കാ​​​ല​​​മാ. അ​​​തി​​​നി​​​ട​​​യി​​​ൽ പു​​​സ്ത​​​ക​​​മൊ​​​ക്കെ വാ​​​യി​​​ച്ചു പ്ര​​​സം​​​ഗ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ക എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ വ​​​ലി​​​യ കാ​​​ര്യം​​​ത​​​ന്നെ. ആ​​​ട്ടെ, പു​​​ള്ളി ഏ​​​തു ഗ്ര​​​ന്ഥ​​​മാ വാ​​​യി​​​ച്ചു ത​​​യാ​​​റെ​​​ടു​​​ത്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്?”

“മു​​​ത്തു​​​ച്ചി​​​പ്പി എ​​​ന്നാ ക​​​വ​​​റി​​​ൽ ക​​​ണ്ട​​​ത്!”

“ഈ​​​ശ്വ​​​രാ, വേ​​​ഗം ചെ​​​ന്നു നേ​​​താ​​​വി​​​നെ വേ​​​ദി​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചി​​​റ​​​ക്കെ​​​ടോ. അ​​​ല്ലെ​​​ങ്കി​​​ൽ എ​​​ല്ലാം കാ​​​യം​​​കു​​​ള​​​മാ​​​ക്കും. എ ​​​പ്ല​​​സ് മ​​​ണ്ഡ​​​ലം എ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ പു​​​ള്ളി വി​​​ചാ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന “എ’ ​​​വേ​​​റെ​​​യാ​​​ണെ​​​ന്നു തോ​​​ന്നു​​​ന്നു!’’

മി​​​സ്ഡ് കോ​​​ൾ

ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്നു പി.​​​ജെ. കു​​​ര്യ​​​നും സു​​ധാ​​ക​​ര​​നും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു ശ​​​ശി ത​​​രൂ​​​ർ.

വാ​​​ർ​​​ത്ത

പ​​​ഴ​​​ശി​​​യു​​​ടെ യു​​​ദ്ധ​​​ങ്ങ​​​ൾ ക​​​മ്പ​​​നി കാ​​​ണാ​​​നി​​​രി​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളൂ!

Latest News

Corehub Up